ആമുഖം

1d്

കേരളത്തിലെ കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ മീനച്ചിലാറിന്റെ കരകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഈരാറ്റുപേട്ടപൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ഈരാറ്റുപേട്ടയിലേക്ക് കോട്ടയത്തുനിന്ന് 40 കിലോമീറ്റർ ദൂരമാണുള്ളത്. പാലാ (12 കി.മീ)കാഞ്ഞിരപ്പള്ളി (17 കി.മീ)തൊടുപുഴ (30 കി.മീ) എന്നിവയാണ് സമീപ പട്ടണങ്ങൾ. പ്രസിദ്ധ ടൂറിസ്റ് കേന്ദ്രമായ വാഗമണിലേക്ക്ഇവിടെനിന്ന് 28 കി.മീ ദൂരമുണ്ട്. പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള ഒരു പ്രധാന വഴിയാണിത്. ഇവിടെനിന്ന് 120 കി.മീ ദുരമാണ് ശബരിമലയിലേക്കുള്ളത്. എരുമേലിയിലേക്ക് 31 കി.മീറ്ററും. ഈരാറ്റുപേട്ടയിലാണ് പ്രമുഖ ക്രിസ്ത്യൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഫെറോനാ പള്ളി]] സ്ഥിതി ചെയ്യുന്നത്.കോട്ടയമാണ് ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ.നെടുമ്പാശ്ശേരിയാണ്അടുത്തുള്ളഅന്താരാഷ്ട്ര വിമാനത്താവളം. 2015 ജനുവരി 13 ന് ചേർന്ന മന്ത്രിസഭാ തീരുമാന പ്രകാരം ഈരാറ്റുപേട്ട പഞ്ചായത്തിനെ മുനിസിപ്പാലിറ്റി ആയി ഉയർത്താൻ തീരുമാനിച്ചു. നിലവിലുണ്ടായിരുന്ന അതിർത്തികൾ മാറ്റാതെ തന്നെയായിരുന്നു മുനിസിപ്പാലിറ്റി ആക്കി ഉയർത്താനുള്ള തീരുമാനം. 2016 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പോടെ ഓദ്യോഗികമായി മുനിസിപ്പൽ കൗൺസിൽ നിലവിൽ വന്നു. മൂന്ന് പോസ്റ്റ് ഓഫീസുകളാണ് നിലവിലുള്ളത്  .ഈരാറ്റുപേട്ട ഹെഡ് പോസ്റ്റ് ഓഫീസിനു കീഴിൽ  നടക്കൽ ,ഈരാറ്റുപേട്ട 2 (അരുവിത്തറ ) എന്നി മറ്റു രണ്ടു പോസ്റ്റ് ഓഫീസുകൾ കൂടി സ്ഥിതി ചെയ്യുന്നു 

                                     പൊതുവിവരങ്ങള്‍

സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർപേഴ്സണ്‍ സുഹ്റ അബ്ദുള്‍ ഖാദര്‍(IUML)
വിസ്തീർണ്ണം 7.5ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,675
ജനസാന്ദ്രത 4000/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686121, 686122, 686124
+914822