ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയ്ക്ക് സംഘാടക സമിതി രൂപീകരിച്ചു
ഒക്ടോബർ 6, 7 തീയതികളിൽ ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്തയും അന്വേഷണാത്മകതയും സർഗാത്മക കഴിവുകളും വളർത്തുന്നതിൽ ശാസ്ത്രമേളകൾക്ക് വലിയ പങ്കുണ്ട്. മേളയുടെ വിജയത്തിനായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ പങ്കുവെച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഫ്സൽ ഇജാസ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ജെയിംസ് കുന്നേൽ, എ.ഇ.ഒ. ഓഫീസിലെ സീനിയർ സൂപ്രണ്ട് രാജേഷ് ബി., എച്ച്.എം. ഫോറം സെക്രട്ടറി മാത്യു കെ. ജോസഫ്, പി.ടി.എ. പ്രസിഡന്റ് മുജീബ് മഠത്തിപ്പറമ്പിൽ, വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, അധ്യാപകർ, കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർത്ഥികളുടെ കഴിവുകൾക്ക് മികച്ച വേദിയൊരുക്കുന്ന ശാസ്ത്രമേളയ്ക്ക് എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു.
അഭിപ്രായങ്ങൾ
ERATTUPETTA MUNICIPALITY P K ALIYAR MEMMORIAL COMMUNITY HALL IN
Hon. Adv. PK completed the construction by utilizing 55 lakh rupees allocated from the local development fund of Harris Biran MP. Inauguration of Aliyar Memorial Community Hall.