| Organizing committee formed for Erattupetta sub-district science fair. | A organizing committee was formed for the Erattupetta Sub-District Science Fair The meeting to form the organizing committee for the Erattupetta Sub-District Science Fair, which will be held at Erattupetta Government Higher Secondary School on October 6 and 7, was inaugurated and addressed. Science fairs play a big role in developing students' scientific thinking, curiosity, and creative abilities. The meeting highlighted the need for joint efforts of teachers, students, and public representatives to ensure the fair's success. The meeting was chaired by Development Standing Committee Chairperson Afsal Ijaz. City councilor James Kunnel, Senior Superintendent Rajesh B. from the A.E.O. office, H.M. Forum Secretary Mathyu K. Joseph, P.T.A. President Mujeeb Madath... |
|
| ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയ്ക്ക് സംഘാടക സമിതി രൂപീകരിച്ചു | ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയ്ക്ക് സംഘാടക സമിതി രൂപീകരിച്ചു ഒക്ടോബർ 6, 7 തീയതികളിൽ ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്തയും അന്വേഷണാത്മകതയും സർഗാത്മക കഴിവുകളും വളർത്തുന്നതിൽ ശാസ്ത്രമേളകൾക്ക് വലിയ പങ്കുണ്ട്. മേളയുടെ വിജയത്തിനായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ പങ്കുവെച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഫ്സൽ ഇജാസ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ജെയിംസ് കുന്നേൽ, എ.ഇ.ഒ. ഓഫീസിലെ സീനിയർ സൂപ്രണ്ട് രാജേഷ് ബി., എച്ച്.എം. ഫോറം സെക്രട്ടറി മാത്യു കെ. ജോസഫ്, പി.ടി.എ. പ്രസിഡന്റ് മുജീബ് മഠത്തിപ്പറമ്പിൽ, വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, അധ്യാപകർ, കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ കഴിവുകൾക്ക് മികച്ച വേദിയൊരുക്കുന്ന ശാസ്ത്രമേളയ്ക്ക് എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു. |
|
| NEWS | G-bin distribution and waste management awareness based on a complete organic waste management survey |
|
| News | G-bin distribution and waste management awareness based on a complete organic waste management survey |
|